109 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് നഷ്‌ടമായി

By UTHARA.06 12 2018

imran-azhar


അഡ്ലെയ്ഡ്: 109 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. ക്രീസില്‍26 റണ്‍സുമായി പൂജാരയും 16 റണ്‍സുമായി പന്തുമാണ്. ഓസീസ് പേസ് ത്രയം തുടക്കത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ വരിഞ്ഞുമുറുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ . രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രാഹുലിനെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് ഫിഞ്ചിന്റെ കൈകളിലെത്തിച്ചു.

 

ഏഴാം ഓവറില്‍ സ്റ്റാര്‍ക്കിന് സഹ ഓപ്പണര്‍ വിജയി 11 റണ്‍സുമായി കീഴടങ്ങുകയും ചെയ്തു . മൂന്ന് റണ്‍സില്‍ നില്‍ക്കേ കമ്മിണ്‍സ് ഡ്രസിംഗ് റൂമിലേക്ക് നാലാമനായെത്തിയ വിരാട് കോലിയെ മടക്കി അയക്കുകയും ചെയ്തു .കമ്മിണ്‍സ് ഇന്ത്യന്‍ നായകനെ വീഴ്ത്തിയത് ഖവാജയുടെ പറക്കും ക്യാച്ചിലൂടെയാണ് . ഇന്ത്യ കാട്ടിയ കരുത്ത് എന്ന് പറയുന്നത് പൂജാരയുടെ പ്രതിരോധം മാത്രമാണ്.