ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സാദിയോ മാനെയ്ക്ക്

By Shyma Mohan.22 07 2022

imran-azhar

 

മൊറോക്കോ: ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ സെനഗര്‍ താരം സാദിയോ മാനെയ്ക്ക്. വോട്ടിംഗില്‍ മുഹമ്മദ് സലാ, സെനഗലിലെ സഹതാരം എഡ്വേര്‍ഡ് മെന്‍ഡി എന്നിവരെ മറികടന്നാണ് മാനെയെ തേടി പുരസ്‌കാര നേട്ടം എത്തിയിരിക്കുന്നത്. രണ്ടാം തവണയാണ് ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം താരത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ് ടീമായ ലിവര്‍പൂളിലായിരിക്കുമ്പോള്‍ 2019ലും മാനെയ്ക്കായിരുന്നു പുരസ്‌കാരം.

അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനക്കുന്നുവെന്നും പരിശീലകര്‍ക്കും ക്ലബ്ബിനും ദേശീയ ടീമിലെ സഹപ്രവര്‍ത്തകര്‍ക്കും വിഷമഘട്ടങ്ങളില്‍ ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതായി മാനെ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഈ അവാര്‍ഡ് സെനഗലിലെ യുവാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS