കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സര്‍മാരുടേ തേരോട്ടം; 6 മെഡലുകള്‍ ഉറപ്പാക്കി

By Shyma Mohan.04 08 2022

imran-azhar

 


ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിംഗ് വിഭാഗത്തിലെ മെഡല്‍ വേട്ട തുടരുന്നു. ഇന്ന് നടന്ന മത്സരങ്ങളില്‍ ആറ് മെഡലുകളാണ് ബോക്‌സിംഗ് താരങ്ങള്‍ ഇന്ത്യക്ക് ഉറപ്പാക്കിയിരിക്കുന്നത്.

 

ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങളായ സാഗര്‍ അഹ്‌ലാവത്, അമിത് പംഗല്‍, ജാസ്മിന്‍ ലംബോറിയ എന്നിവരാണ് ഇന്ന് സെമിയില്‍ പ്രവേശിച്ചത്. പുരുഷന്‍മാരുടെ 92 കിലോഗ്രാം മത്സരത്തില്‍ സെയ്‌ഷെല്‍സിന്റെ കെഡി ഇവാന്‍സ് ആഗ്നസിനെതിരെ ഏകപക്ഷീയമായിട്ടായിരുന്നു അഹ്‌ലാവതിന്റെ മുന്നേറ്റം. 5-0നായിരുന്നു ഹരിയാനയില്‍ നിന്നുള്ള 22കാരന്‍ ആഗ്നസിനെ തോല്‍പ്പിച്ചത്.

 

വനിതകളുടെ ലൈറ്റ് വെയ്റ്റ് (60 കിലോഗ്രാം) ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാസ്മിന്‍ ന്യൂസിലാന്റിന്റെ ട്രോയ് ഗാര്‍ട്ടനെ 4-1ന് തോല്‍പ്പിച്ചപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍ സ്‌കോട്ട്‌ലാന്റിന്റെ ലെനന്‍ മുള്ളിഗിനെതിരെ ഫ്‌ളൈവെയ്റ്റ്(48-51 കിലോഗ്രാം) ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചുകയറി.

 

നിഖത് സരീന്‍(50 കിലോഗ്രാം), നിതു ഗംഗാസ്(48 കിലോഗ്രാം), മുഹമ്മദ് ഹുസാമുദ്ദീന്‍(57 കിലോഗ്രാം) എന്നിവര്‍ മെഡല്‍ ഉറപ്പിച്ച് സെമിയില്‍ കടന്നുകഴിഞ്ഞു.

OTHER SECTIONS