സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സായ് പ്രണീതിന്

By Subha Lekshmi B R.16 Apr, 2017

imran-azhar

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്. ഇന്ത്യക്കാര്‍ നേര്‍ക്കുനേര്‍ പോരാടിയ ഫൈനലില്‍ കെ. ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് സായ് പ്രണീത് ആദ്യ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 1721, 2117, 2117.

 

ലോക ബാഡ്മിന്‍റനില്‍ത്തന്നെ മുന്‍പു മൂന്നു രാജ്യങ്ങള്‍ക്കേ ഫൈനലില്‍ തങ്ങളുടെ താരങ്ങള്‍ മുഖാമുഖം നില്‍ക്കുന്ന ഈ ഭാഗ്യം ലഭിച്ചിട്ടുള്ളു~ ചൈനയ്ക്കും ഡെന്‍മാര്‍ക്കിനും ഇന്തോനീഷ്യയ്ക്കും. ആ നിരയിലേക്കാണ് ഇന്ത്യയുടെ വരവ്. മുന്‍ ലോക മൂന്നാം നന്പര്‍ ശ്രീകാന്തിന് ഇതു മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു. സായ് പ്രണീതിന്‍െറ ആദ്യത്തേതും. ശ്രീകാന്ത് സെമിയില്‍ കീഴടക്കിയതു ലോക 26ാം നന്പര്‍ ആന്തണി സിനിസുക ഗിന്‍റിങ്ങിനെയാണ് (2113, 2114).

 

ലോക റാങ്കിങ്ങില്‍ മുപ്പതാമനാണ് സായ് പ്രണീത്. ജന്മസ്ഥലം ഹൈദരാബാദാണ്. ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് വെങ്കലം (2010), സയ്യിദ് മോഡി ഇന്‍റര്‍നാഷനല്‍ (2017), കാനഡ ഓപ്പണ്‍ (2016), ബംഗ്ളദേശ് ഇന്‍റര്‍നാഷനല്‍ (2016), ലാഗോസ് ഇന്‍റര്‍നാഷനല്‍ (2016), ശ്രീലങ്ക ഇന്‍റര്‍നാഷനല്‍ (2016) എന്നിവയാണ് ഇതിനു മുന്പ് സായ് പ്രണീത് സ്വന്തമാക്കിയ കിരീടങ്ങള്.

OTHER SECTIONS