ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിനെ വീഴ്ത്തി സൈനക്ക് കിരീടം

By Shyma Mohan.08 Nov, 2017

imran-azhar


   നാഗ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാളിന് കിരീടം. വാശിയേറിയ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 27-25. ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ സൈനക്കെതിരെ രണ്ടാം ഗെയിമില്‍ സിന്ധു 5-1ന് വീറോടെ ലീഡ് നേടി പോരാടി ഒപ്പമെത്താന്‍ ശ്രമിച്ചെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെച്ച് സൈന സിന്ധുവിനെ കീഴ്‌പ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു.

OTHER SECTIONS