ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ്: സൈന നെഹ്‌വാള്‍ പുറത്ത്

By Shyma Mohan.15 Jun, 2017

imran-azhar


    ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്ത്. തായ്‌ലന്റിന്റെ നിതാചോണ്‍ ജിന്‍ഡാപോളിനോട് തോറ്റാണ് സൈന സീരീസില്‍ നിന്ന് പുറത്തായത്. മൂന്ന് സെറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് സൈന പരാജയം ഏറ്റുവാങ്ങിയത്. ആദ്യ സെറ്റില്‍ തോല്‍വിയേറ്റു വാങ്ങിയ സൈന രണ്ടാം റൗണ്ടില്‍ 21-6ന് എതിരാളിയെ മലര്‍ത്തിയടിച്ചെങ്കിലും നിര്‍ണ്ണായക മൂന്നാം സെറ്റില്‍ 16-21ന് ജിന്‍ഡാപോളിന് മുന്നില്‍ കീഴടങ്ങി. സ്‌കോര്‍: 15-21, 21-6, 16-21.