പരിക്കുകള്‍ ഭേദമാകുന്നു ; സൈന ചൈന സൂപ്പര്‍ സീരീസിലൂടെ തിരിച്ച് വരവിനൊരുങ്ങുന്ന

By online desk .04 Nov, 2016

imran-azhar

ന്യൂഡല്‍ഹി: പരിക്കുകളെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ സൈന നേഹ് വാള്‍ ചൈന സൂപ്പര്‍ സീരീസ് പ്രീമിയറിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. പരിശീലനം ആരംഭിച്ച് ഒരാഴ്ചയായെങ്കിലും ഇതുവരെ ഫിറ്റ്‌നസ് കണ്ടെത്താന്‍ സൈനക്ക് കഴിഞ്ഞിട്ടില്ല. വിജയ–പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കഠിനാധ്വാനമാണ് ലക്ഷ്യമെന്നും സൈന പറയുന്നുണ്ടെങ്കിലും സൈനയുടെ തിരിച്ചുവരവിനെ സംശയങ്ങള്‍ ഇപ്പോഴും ബാക്കി. പലരും കരുതുന്നതുപോലെ തന്റെ കരിയര്‍ അവസാനിക്കാറായെന്നും തിരിച്ചുവരവ് സാധ്യമല്ലെന്നും തോന്നുന്നതായി സൈന അറിയിച്ചു. സ്‌പോര്‍ട്‌സ് ചാനലായ ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. ബാഡ്മിന്റണ്‍ മത്സരങ്ങളോട് വിട പറയാന്‍ സമയമായെന്നാണ് സൈന പ്രതികരിച്ചത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സൈന ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ച്ചയായ പരിക്കുകളും തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയും സൈനയുടെ കരിയറിന് തിരശീലയിട്ടോ എന്ന് ചൈനീസ് സൂപ്പര്‍ സീരീസ് പ്രീമിയറിനുശേഷം അറിയാം. വരുന്ന 15നാണ് മത്സരം ആരംഭിക്കുക.

 

 

OTHER SECTIONS