ധോണി വിരമിക്കുന്നോ? വാര്‍ത്തയോട് പ്രതികരിച്ച് സാക്ഷി

By Abu Jacob Varghese.28 05 2020

imran-azhar

 

 

ഇന്ത്യന്‍ സൂപ്പര്‍ താരം എംഎസ് ധോണി ക്രിക്കറ്റില്‍നിന്നും വിരമിക്കാന്‍ പോവുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസായി ട്വിറ്ററില്‍ ട്രെന്‍ഡാണ്. നിരവധി ആളുകളാണ് ധോണി വിരമിക്കുന്നു എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയുന്നത്. ഈ വാര്‍ത്തകള്‍ക്ക് എല്ലാം പ്രതികരണവുമായി താരത്തിന്റെ ഭാര്യ സാക്ഷി തന്നെ രംഗത്തെത്തി. ധോണിയുമായി ബന്ധപ്പെട്ട വിരമിക്കല്‍ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ടായിരുന്നു സാക്ഷിയുടെ ട്വീറ്റ്.

'അത് വെറും കിംവദന്തികള്‍ മാത്രമാണ്. ലോക് ഡൗണ്‍ ചിലരുടെയൊക്കെ മാനസിക നില തെറ്റിച്ചുവെന്ന് തോന്നുന്നു,' എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്.എന്നാല്‍ പിന്നീട് സാക്ഷി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് സെമിക്ക് ശേഷം ധോണി പിന്നീട് ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ധോണി ടി20 ലോകകപ്പ് ടീമില്‍ മടങ്ങി വരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ധോണി ഇതിനായി ചെന്നൈയിലെത്തി പരിശീലനവും ആരംഭിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ മാറ്റിവച്ചത് താരത്തിന് കനത്ത തിരിച്ചടിയായി.

OTHER SECTIONS