സർക്കാരിന്റെ നിർദ്ദേശം മുൻനിർത്തി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച് സംഗക്കാരയും ഗില്ലെസ്പിയും

By Online Desk .23 03 2020

imran-azhar

 

കൊളംബോ: കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാരിന്റെ നിർദ്ദേശം പാലിച്ച് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച് സംഗക്കാരയും ഗില്ലെസ്പിയും. താരങ്ങൾ തന്നെയാണ് ഇക്കാര്യം ആരാധകർക്കായി പങ്കുവെച്ചത്. യൂറോപ്പില്‍ നിന്ന് അടുത്തിടെ രാജ്യത്ത് തിരികെയെത്തിയവരെല്ലാം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഒരാഴ്ച മുമ്പാണ് സംഗക്കാര ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്.

 


ലണ്ടനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഞാന്‍ മടങ്ങിയെത്തിയതെന്നും എനിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് സ്വയം ക്വാറന്റൈനില്‍ തുടരുകയാണെന്നും സംഗക്കാര പറഞ്ഞു. അതേസമയം, രണ്ടാഴ്ചത്തെ സ്വയം ക്വാറന്റൈനിലാണ് യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജേസണ്‍ ഗില്ലെസ്പിയും. കൗണ്ടി ക്ലബ്ബ് സസെക്‌സിന്റെ ഹെഡ് കോച്ചായ ഗില്ലെസ്പി കോവിഡ് 19 വ്യാപനത്തിന്റെ സമയത്ത് ടീമുമൊത്ത് കേപ് ടൗണിലായിരുന്നു.

 

 

 

 

OTHER SECTIONS