ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകുന്നു

By Shyma Mohan.23 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകുന്നു. ട്വിറ്ററിലൂടെ സാനിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമായി പുതുമയോടെയാണ് സാനിയ താന്‍ അമ്മയാകാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തത്. മിര്‍സയ്ക്കും മാലിക്കിനും മധ്യേ മിര്‍സ-മാലിക് എന്നെഴുതി കുഞ്ഞുടുപ്പ് പ്രതീകാത്മകമായി പോസ്റ്റ് ചെയ്താണ് സാനിയ സന്തോഷ വിവരം പങ്കുവെച്ചത്. ഏപ്രില്‍ 12ന് 8ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സാനിയ മിര്‍സയെയും ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിനെയും തേടി സന്തോഷവാര്‍ത്ത എത്തുന്നത്. സാനിയ പങ്കുവെച്ച ചിത്രം ഷുഹൈബ് മാലിക്കും റിട്വീറ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത സത്യമെന്നും ഒക്ടോബറില്‍ വീട്ടില്‍ പുതിയ അതിഥി എത്തുമെന്നും സാനിയയുടെ പിതാവ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഗോവ ഫെസ്റ്റില്‍ നടന്ന ലിംഗ വിവേചന ചര്‍ച്ചയില്‍ ഷുഹൈബ് മാലിക് ആഗ്രഹിക്കുന്നത് പെണ്‍കുഞ്ഞാണെന്നും പെണ്‍കുഞ്ഞായാലും ആണ്‍കുഞ്ഞായാലും മിര്‍സ മാലിക് എന്ന് സര്‍നെയിം കൊടുക്കുമെന്നും സാനിയ വ്യക്തമാക്കിയിരുന്നു.
OTHER SECTIONS