പ്രതിഭ മങ്ങാതെ ഇടവേളയ്ക്ക് ശേഷം കിരീടനേട്ടവുമായി സാനിയ മിര്‍സ

By online desk .18 01 2020

imran-azhar

 

ഹോബാര്‍ട്ട്: അമ്മയായ ശേഷം ടെന്നീസ് കളത്തിലേക്ക് വമ്പന്‍ തിരിച്ചുവരവുമായി സാനിയ മിര്‍സ. 2018 ല്‍ മത്സരങ്ങളില്‍ നിന്ന് മാറിനിന്ന താരം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് വലിയ നേട്ടം ത്‌ന്നെ നേടിക്കെടുത്തിരിക്കുന്നു. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിലാണ് സാനിയ നദിയ കിചേനോക്ക് സഖ്യം കിരീടം നേടിയത്.


 


ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി- പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ- യുക്രൈന്‍ ജോഡി (6-4, 6-4) മറികടന്നത്. സ്ലൊവേനിയയുടെ തമാറ സിദാന്‍ സെക്ചെക്കിന്റെ മരിയെ ബൗസ്‌കോവ സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു സാനിയ സഖ്യം ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ യു.എസിന്റെ വാനിയ കിങ്ക്രിസ്റ്റീന മക്‌ഹേല്‍ സഖ്യത്തെയാണ് സാനിയ നാദിയ സഖ്യം പരാജയപ്പെടുത്തിയത് ഇടവേളയ്ക്ക് ശേഷം സാനിയയുടെ ആദ്യ ടൂര്‍ണമെന്റാണിത്. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്

 

 

 

OTHER SECTIONS