കരീബിയന്‍ മണ്ണില്‍ സഞ്ജുവിന് സര്‍പ്രൈസ്! വരവേറ്റ് 'ലജ്ജാവതിയേ...' ഗാനം

By SM.23 07 2022

imran-azhar

 


വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് ഇറങ്ങിയ മലയാളികളുടെ സ്വന്തം സഞ്ജുവിനെ വരവേറ്റത് ലജ്ജാവതിയേ.... എന്ന മലയാള ഗാനം. ക്വീന്‍സ് പാര്‍ക്ക് ഓവല്‍ ഗാലറിയിലെ 'പാര്‍ട്ടി' സ്റ്റാന്‍ഡിലാണ് ട്രിനിഡാഡിലെ മലയാളികള്‍ ജാസി ഗിഫ്റ്റിന്റെ പ്രശസ്തമായ ഗാനം പ്ലേ ചെയ്ത് സഞ്ജുവിന് സര്‍പ്രൈസ് ഒരുക്കിയത്.

മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ സഞ്ജു ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അവസാന ഓവറിലെ ഉറപ്പിച്ച ബൗണ്ടറി തടഞ്ഞിട്ടാണ് ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. മലയാളികളുടെ മുഴുവന്‍ പ്രതീക്ഷകളുമായി ഇറങ്ങിയ സഞ്ജു ഒരു സിക്‌സര്‍ സഹിതം 18 പന്തില്‍ 12 റണ്‍സ് മാത്രമാണ് എടുത്തത്. ആവേശകരമായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്നു റണ്‍സിന്റെ വിജയമാണ് നേടിയത്. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.

OTHER SECTIONS