ട്വൻറി 20 ലോകകപ്പ്; സ്‌കോട്ലാൻഡിനെതിരെ പാപ്പുവ ന്യൂ ഗിനിയക്ക് 166 റൺസ് വിജയലക്ഷ്യം

By സൂരജ് സുരേന്ദ്രൻ .19 10 2021

imran-azhar

 

 

ഒമാൻ: ഐസിസി ട്വൻറി 20 ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്‌കോട്ലാൻഡിനെതിരെ പാപ്പുവ ന്യൂ ഗിനിയക്ക് 166 റൺസ് വിജയലക്ഷ്യം.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലാൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്.

 

49 പന്തിൽ 6 ബൗണ്ടറിയും 3 സിക്സറുമടക്കം 70 റൺസ് നേടിയ ബെറിങ്ടോൺ ആണ് സ്‌കോട്ലാൻഡിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

 

36 പന്തിൽ 2 ബൗണ്ടറിയും 2 സിക്സറുമടക്കം 45 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ എം. ക്രോസും സ്കോറിങ്ങിന് വേഗം കൂട്ടി.

 

ബൗളിങ്ങിൽ പാപ്പുവ ന്യൂ ഗിനിയക്കായി കാബുവ മോറിയ 4 ഓവറിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി.

 

ചാഡ് സോപ്പെർ 24 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി.

 

OTHER SECTIONS