ട്വൻറി 20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ സ്കോട്ലൻഡിന് 6 റൺസ് ജയം

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സ്കോട്ലാൻഡ് 6 റൺസിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച സ്‌കോട്ലാൻലാൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടിയപ്പോൾ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടാനെ സാധിച്ചുള്ളൂ.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച സ്‌കോട്ലാൻലാൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ ക്രിസ് ഗ്രെവ്സ് നടത്തിയ മിന്നലാക്രമണമാണ് സ്‌കോട്ലാൻഡിന് മികച്ച ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

 

28 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 45 റൺസാണ് ഗ്രെവ്സ് നേടിയത്. മാർക്ക് വാട്ട് 17 പന്തിൽ 22 റൺസ് നേടി. ബൗളിങ്ങിൽ ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ, ഷാകിബ് അൽ ഹസനും 2 വിക്കറ്റ് വീതവും നേടിയപ്പോൾ, മെഹ്‌ദി ഹസൻ 3 വിക്കറ്റുകൾ നേടി.

 

റുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി 36 പന്തിൽ 38 റൺസ് നേടിയ മുഷ്‌ഫിഖുർ റഹിം മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

 

ക്യാപ്റ്റൻ മമ്മദുള്ള 23 പന്തിൽ 22 റൺസും, ഷാകിബ് അൽ ഹസൻ 28 പന്തിൽ 20 റൺസും നേടി. സ്‌കോട്ലാൻഡിന് വേണ്ടി ക്രിസ് ഗ്രെവ്സ്2 വിക്കറ്റും, ബ്രാഡ്‌ലി വീൽ 3 വിക്കറ്റും നേടി.

 

OTHER SECTIONS