2017-ലൂടെ.... സെറീനയുടെ ഭാഗ്യ വര്‍ഷം

By Anju N P.01 Jan, 2018

imran-azhar

 


ടെന്നീസ് ലോകത്തെ അത്ഭുത വനിതയാണ് ലോക ടെന്നീസിന്റെ റാണി സെറീന വില്ല്യംസ്. സെറീന വില്യംസിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2017. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് മറികടന്ന് ഇക്കഴിഞ്ഞ ജനവരിയിലാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയത് .അന്ന് കിരീടം നേടുമ്പോള്‍ രണ്ടു മാസം ഗര്ഭിണിയായിരുന്നു താരം. ചരിത്രനേട്ടം കൈവരിക്കുമ്പോള്‍ സെറീന വില്യംസിന്റെയുള്ളില്‍ മറ്റൊരു ജീവന്‍ കൂടി തുടിച്ചിരുന്നെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ ഏവരിലും ഞെട്ടലുണ്ടാക്കിയെങ്കിലും ഒരേസമയം, സെറീനയെന്ന അമ്മയേയും സെറീന എന്ന താരത്തേയും പ്രശംസിക്കുകയായിരുന്നു ആരാധ ലോകം. ശേഷം താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. ഗര്‍ഭിണിയായ സെറീന പൂര്‍ണ നഗ്‌നയായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെപ്തംബറില്‍ താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി .അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തന്റെ കുഞ്ഞിനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും അമ്മയാകുമ്പോഴുണ്ടാകുന്ന ആകുലതകളും താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവില്‍ മകള്‍ ഒളിംപിയ ഒഹാനിയന്‍ ജൂനിയറിനെ സാക്ഷ്യം വഹിച്ച് സെറീനയെ കുഞ്ഞിന്റെ പിതാവായ അലക്‌സിസ് ഒഹാനിയന്‍ മിന്നുകെട്ടി.

OTHER SECTIONS