മികച്ച പരിശീലനമില്ല; സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി.

By Anju N P.05 Jan, 2018

imran-azhar

 

ബ്രിസ്‌ബെയ്ന്‍: ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. നല്ല രീതിയില്‍ പരിശീലനം നേതാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് താരം പറഞ്ഞു. പ്രസവത്തെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ വിട്ടുനിന്ന സെറീന കഴിഞ്ഞാഴ്ച അബുദാബി ഓപ്പണില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു.

 

ജനുവരി പതിനഞ്ചിനാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കം. പരിക്കിനെത്തുര്‍ന്ന് പല പ്രമുഖ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയിരിക്കുകയാണ്. റാഫേല്‍ നദാല്‍, ഗബ്രിനെ മുഗുരുസ, ആന്‍ഡി മുറെ, നിഷികോരി അടക്കമുള്ള താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.

 

OTHER SECTIONS