ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു; പക്ഷേ ഇതാ ഞങ്ങളുടെ അലക്​​സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍

By SUBHALEKSHMI B R.16 Sep, 2017

imran-azhar

ലൊസാഞ്ചല്‍സ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരമാണ് സെറീന വില്യംസ്. 2017 ഏപ്രില്‍ മുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സെറീന. ഗര്‍ഭിണിയായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നത്. ആ മാസം ആദ്യമാണ് സെറീന പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. ഇപ്പോഴിതാ തന്‍റെ പിഞ്ചോമനയ്ക്കൊപ്പമുളള ചിത്രങ്ങളും അവളുടെ പേരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുകയാണ് താരം.

 

രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ മാറില്‍ കിടത്തി ഉറക്കുന്ന ചിത്രമാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. അലക്സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയര്‍ എന്ന് ചേര്‍ക്കാറില്ള. ഇത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

 

റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭിണിയായിരിക്കെയാണ് കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേല ിയന്‍ ഓപണ്‍ കിരീടം നേടിയത്. സെറീനയുടെ കരിയറിലെ 23~ാം ഗ്രാന്‍റ് സ്ളാം കിരീടമായിരുന്നു അത്.

 

ഗര്‍ഭിണി ആയത് മുതല്‍ അലക്സിസ് ഒളിംപിയ ഒഹാനിയക്ക് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രസവത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ടായെങ്കിലും ഒടുവില്‍ ഒരു പെണ്‍കുഞ്ഞിനെ തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഭര്‍ത്താവിനൊപ്പം സ്വയം ചിത്രീകരിച്ച വീഡിയോയില്‍ സെറീന പറയുന്നു

OTHER SECTIONS