ധവാന് സെഞ്ചുറി , ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

By sruthy sajeev .12 Aug, 2017

imran-azhar


ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഏകദിന ശൈലിയില്‍ അടിച്ചു മുന്നേറുന്ന ഇന്ത്യ 56 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എടുത്തിട്ടുണ്ട്. കെ.എല്‍. രാഹുല്‍ 85 റണ്‍സുമായി പുറത്തായി.

 

തുടര്‍ന്ന് 119 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റും ഇന്ത്യയ്ട്ട് നഷ്ടമായി. 8 റണ്‍സെടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടമായത്. 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും 3 റണ്‍സെടുത്ത അജിങ്ക്യ രഹാനെുമാണ് ക്രീസില്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍.രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 188 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

 


സസ്‌പെന്‍ഷനിലായ രവീന്ദ്ര ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവ് ഇന്ത്യന്‍ നിരയില്‍ ഇടം നേടിയിട്ടുണ്ട്. വിജയം മാത്രം ലക്ഷ്യമിട്ടാണ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരത്തിനിന് ടീം ഇന്ത്യ ഇറങ്ങിയത്. പലേ്‌ളക്കലെ ടെസ്റ്റ് വിജയിച്ചാല്‍ അത് ചരിത്രമാവും. വിദേശ മണ്ണില്‍ മൂന്നു ടെസ്റ്റ് പരമ്പരകളിലെ സമ്പൂര്‍ണ പരമ്പര വിജയം എന്ന അപൂര്‍വ അവസരമാണ് ടീം ഇന്ത്യയ്ക്കു ലഭിക്കുക.

 

loading...