ഞങ്ങളുടെ വിവാഹം ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ല: സാനിയ മിര്‍സ

By Shyma Mohan.12 Aug, 2018

imran-azhar


    ന്യൂഡല്‍ഹി: ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനല്ല ഞങ്ങളുടെ വിവാഹമെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അഭിമുഖത്തിലാണ് സാനിയ ഷോയ്ബ് മാലിക് - സാനിയ ദമ്പതികള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചും ഇന്ത്യ - പാക് ബന്ധങ്ങളെക്കുറിച്ചും മനസ് തുറന്നത്. ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കാനാണ് ഞങ്ങളുടെ വിവാഹമെന്ന് നിരവധി പേര്‍ കരുതുന്നു. എന്നാല്‍ അതില്‍ സത്യമില്ലെന്ന് സാനിയ അഭിപ്രായപ്പെട്ടു. വര്‍ഷത്തില്‍ ഷോയ്ബിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ടെന്നും പാക് ജനത തന്നെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ബാബി എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും സാനിയ പറഞ്ഞു. ദമ്പതികള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ സാനിയയെ പോലെ ടെന്നീസ് താരമോ, ഷോയ്ബിനെ പോലെ ക്രിക്കറ്ററാക്കുമോ എന്നുളള ചോദ്യത്തിന് ഡോക്ടറാക്കുമെന്നായിരുന്നു സാനിയയുടെ മറുപടി.OTHER SECTIONS