ഷൂട്ടിങ് താരം ശ്രേയസി സിങ് ബി ജെ പിയിൽ ചേർന്നു ; ബി ജെ പി സ്ഥാർത്ഥിയായേക്കുമെന്ന് സൂചന

By online desk .05 10 2020

imran-azhar

ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളും ഷൂട്ടിങ് താരവുമായ ശ്രേയസി സിങ് ബി ജെ പിയിൽ ചേർന്നു. പാർട്ടി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവെച്ച് ഞായറാഴ്ച നടന്ന പരിപാടിയിലായിരുന്നു ശ്രേയസിയുടെ അരങ്ങേറ്റം.


2013ൽ മെക്സിക്കോയിൽ വെച്ച് നടന്ന ട്രാപ് ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ശ്രെയസിയും ഉണ്ടായിരുന്നു.ആസ്‌ട്രേലിയയിൽ വെച്ച് നടന്ന 2018 ലെ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ് 2014ല്‍ സ്കോട്ലന്‍റിലെ ഗ്ലാസ്കോയില്‍ വെച്ചു നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. 

 

ജാമുയി സ്വദേശിനിയായ ശ്രേയസി സിങ് ബീഹാർ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. ശ്രേയസിയുടെ പിതാവ് ദിഗ് വിജയ് സിങ് കേന്ദ്ര ധനകാര്യ,വിദേശകാര്യ,വാണിജ്യ, വ്യവസായ, റെയില്‍ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.

OTHER SECTIONS