ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയം: ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

By online desk .23 01 2021

imran-azhar

 

 

 


ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ആറ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് എസ് യു വി സമ്മാനമായി നല്‍കി ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആറ് യുവതാരങ്ങള്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം.ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, നവ്ദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം നല്‍കിയത്്. ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അസാധ്യമായവയെ സ്വപ്നം കാണുകയും അവ നേടുകയും ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

OTHER SECTIONS