By online desk .26 11 2020
വെല്ലിങ്ടൺ: ന്യൂസിലാൻഡ് പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ആറുകളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കളിക്കാർ ഹോട്ടൽ മുറിയിൽ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ന്യൂസിലാൻഡിലേക്ക് പുറപ്പെടുന്നതിനുമുൻപായി പാക് താരങ്ങൾ നാലുതവണ കോവിഡ് ടെസ്റ്റിന് വിധേയമായിരുന്നു. അവയിൽ നെഗറ്റീവ് റിസൾട്ട് ലഭിച്ചതാരങ്ങളാണ് ന്യൂസിലാൻഡിൽ നടത്തിയ ടെസ്റ്റിൽ ഇപ്പോൾ പോസിറ്റീവ് ആയിരിക്കുന്നത്. അതോടെ പാക് ടീമിന്റെ പരിശീലനം താൽക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങൾ അടങ്ങിയപരമ്പരക്കായി ഒഫീഷ്യലുകൾ ഉൾപ്പെടെ 53 പേരുടെ സംഘമാണ് നവംബർ 24ന് ക്രൈസ്റ്റ് ചർച്ചിൽ എത്തിയത്. ഡിസംബർ 18നാണ് ആദ്യ ട്വന്റി-ട്വന്റി മത്സരം.