ഇന്ത്യന്‍ വനിതാ ഇതിഹാസത്തിനൊപ്പം ദുര്‍ഗാപൂജ ആഘോഷിച്ച് ഗാംഗുലി

By Shyma Mohan.01 10 2022

imran-azhar

 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ വനിതാ ഇതിഹാസം ജുലന്‍ ഗോസ്വാമിക്കൊപ്പം ദുര്‍ഗാപൂജ ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി.

 

ദുര്‍ഗാപൂജ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സൗരവ് ഗാംഗുലിയാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കുവെച്ചത്. ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്ന, വര്‍ഷത്തിലെ ആ സമയമാണിത്.. ശുഭോ മഹാസോസ്തി. എല്ലാവര്‍ക്കും ദുര്‍ഗാപൂജ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

അടുത്തിടെ സൗരവ് ഗാംഗുലി ഗാരിയയുടെ നവോ ദുര്‍ഗാ പൂജ പന്തല്‍ ഉദ്ഘാടനം ചെയ്തിരുന്നു. 2002ല്‍ നാറ്റ് വെസ്റ്റ് ത്രിരാഷ്ട്ര ഫൈനലിലെ ത്രസിപ്പിക്കുന്ന ജയം ആഘോഷിച്ച് ജേഴ്‌സി അഴിച്ച് വീശിയ ലോര്‍ഡ്‌സ് ബാല്‍ക്കണിയായിരുന്നു പന്തലിന്റെ തീം.

 

OTHER SECTIONS