ഫോളോഓണിൽ നിലംപതിച്ച് ദക്ഷിണാഫ്രിക്ക; 132-8 (45.3) ലൈവ്

By Sooraj Surendran.21 10 2019

imran-azhar

 

 

റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോഓൺ ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടത്തകർച്ച. 46 ഓവറുകൾ പിന്നിടുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കെതിരെ ലീഡ് നേടാനായി ദക്ഷിണാഫ്രിക്കയ്ക്ക് 203 റൺസ് മറികടക്കേണ്ടതുണ്ട്. മധ്യനിര പൂർണമായും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് വാലറ്റക്കാരാണ്. ക്വിന്റൺ ഡികോക്ക് (5), ഡീൻ എൽഗർ (16), സുബൈർ ഹംസ (0), ഡുപ്ലെസിസ് (4), ടെമ്പ ഭാവുമ (0) തുടങ്ങിയവർ പൂർണപരാജയമായി മടങ്ങി. ബൗളിങ്ങിൽ മുഹമ്മദ് ഷമി 3 വിക്കറ്റും, ഉമേഷ് യാദവ് 2 വിക്കറ്റും, ജഡേജയും, അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS