പരമ്പര കളഞ്ഞുകുളിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് ജയം

By Sooraj Surendran.22 09 2019

imran-azhar

 

 

ബംഗളുരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി ട്വൻറി പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്. ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലെത്തിച്ചു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് നേടാനായത്. 25 പന്തിൽ 4 ബൗണ്ടറിയും 2 സിക്സറുമടക്കം 36 റൺസ് നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ധവാൻ ഒഴികെ മുൻനിര താരങ്ങൾക്ക് മത്സരത്തിൽ ക്ഷോഭിക്കാനായില്ല. വിരാട് കോലി (9), ഋഷഭ് പന്ത് (19), സ്രേയസ് അയ്യർ (5), ഹാർദിക് പാണ്ഡ്യ (14) തുടങ്ങിയവർ വളരെ വേഗം കൂടാരം കയറി. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ 3 വിക്കറ്റുകൾ നേടി.

 

വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. 52 പന്ത് നേരിട്ട ഡികോക്ക് 6 ബൗണ്ടറിയും 5 സിക്സറുമടക്കം 79 റൺസ് നേടി. റീസാ ഹെൻഡ്രിക്സ് 26 പന്തിൽ 28 റൺസും, ടെംബ ബാവുമ 23 പന്തിൽ 27 റൺസും നേടി. ബൗളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ 2 ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് നേടി.

 

OTHER SECTIONS