ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അച്ഛനായി

By ONLINE DESK.19 05 2020

imran-azhar

 

 

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അച്ഛനായി. ഞായറാഴ്ചയാണ് ബോള്‍ട്ടിന്റെ പങ്കാളി ബെന്നെറ്റ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ ആദ്യ കുഞ്ഞാണിത്. വാര്‍ത്ത പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് സോഷ്യല്‍ മീഡിയ വാര്‍ത്ത പങ്കുവെച്ചതയോടെയാണ് ബോള്‍ട്ടിന്റെ മകളുടെ ജനനം ആരാധകര്‍ അറിഞ്ഞത്.

''ഞങ്ങളുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനും കാസി ബെന്നറ്റിനും പെണ്‍കുഞ്ഞിന്റെ പിറന്നു, അഭിനന്ദനങ്ങള്‍!'' ഹോള്‍നെസ് ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ബെന്നറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഒരു മകളെ പ്രതീക്ഷിക്കുന്നതായി 33 കാരനായ ബോള്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

 

OTHER SECTIONS