ദേശീയ സീനിയര്‍ സ​്കൂള്‍ അത്​​ലറ്റിക് ചാന്പ്യന്‍ഷിപ്പ്: ശ്രീജയയ്ക്ക് വെങ്കലം

By SUBHALEKSHMI B R.20 Dec, 2017

imran-azhar

റോത്തക്ക്: ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ മൂന്നാം ദിനം കേരളത്തിന് ഒരു മെഡല്‍ കൂടി ലഭിച്ചു. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ ശ്രീജയ വെങ്കലം നേടി.

 

ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതെയാണ് രണ്ടാം ദിനം കേരള താരങ്ങള്‍ മൈതാനം വിട്ടിരുന്നത്. ആദ്യ ദിനം നേടിയ ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് കേരളത്തിന്‍റെ ഇതുവരെയുള്ള മെഡല്‍ നേട്ടം.