തുരുതുരാ പുറത്ത്! ഇന്ത്യ 43.1 ഓവറിൽ ആൾ ഔട്ട്; ലങ്കയ്ക്ക് വിജയലക്ഷ്യം 226 റൺസ്

By Sooraj Surendran.23 07 2021

imran-azhar

 

 

കൊളംബോ: ഇന്ത്യൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസുമായി പുറത്താകുകയായിരുന്നു.

 

23ആം ഓവറിൽ മഴ കളി മുടക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 147 റൺസുമായി ഭേദപ്പെട്ട നിലയിലായിരുന്നു. മഴ മാറി കളി ആരംഭിക്കുമ്പോൾ താരങ്ങൾക്ക് പിഴച്ചു.

 

157-4 (Manish Pandey, 24.5), 179-5 (Hardik Pandya, 28.3), 190-6 (Suryakumar Yadav, 30.6), 194-7 (K Gowtham, 32.3), 195-8 (Nitish Rana, 32.5), 224-9 (Rahul Chahar, 42.4), 225-10 (Navdeep Saini, 43.1) എന്നിങ്ങനെയായിരുന്നു പിന്നീടങ്ങോട്ടുള്ള വിക്കറ്റ് വീഴ്ച.

 

മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 40 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

 

ഏകദിനത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച മലയാളി താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 46 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 46 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് ഒടുവിൽ പുറത്തായത്.

 

അർധസെഞ്ചുറിക്ക് 4 റൺസ് അകലെയാണ് സഞ്ജുവിന്റെ മടക്കം. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

 

ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്.മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് അരങ്ങേറിയത്.

 

ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.

 

OTHER SECTIONS