ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി ട്വൻറി; നാല് താരങ്ങള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറും, SL 34-0 (4.3 Ov) LIVE

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

കൊളംബോ: ഇന്ത്യക്കെതിരായ ടി ട്വൻറി പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗൾ ചെയ്യും. ക്രുണാല്‍ പാണ്ഡ്യ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വൻ അഴിച്ചുപണിയുമായാണ് ടീം ഇന്ത്യ ഇന്ന് ലങ്കയെ നേരിടുന്നത്.

 

നാല് താരങ്ങളാണ് ഇന്ത്യൻ ജേഴ്‌സിൽയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുന്നത്. റുതുരാജ് ഗെയ്ക്ക്‌വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നവരാണ് ആദ്യ മത്സരം കളിക്കുക.

 

ക്രുണാല്‍ പാണ്ഡ്യയുമായി സമ്പർക്കം പുലർത്തിയ എട്ട് താരങ്ങൾ നിലവിൽ ഐസൊലേഷനിലാണ്.

 

ഈ സാഹചര്യത്തിലാണ് യുവതാരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ആറു ബൗളര്‍മാരും അഞ്ച് ബാറ്റ്‌സ്മാന്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

 

ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിനു തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം.

 

OTHER SECTIONS