പാണ്ഡ്യയ്ക്ക് കന്നി സെഞ്ച്വറി: ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 487

By BINDU PP.13 Aug, 2017

imran-azhar

 

 

 


പല്ലേക്കലെ : ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 485 എന്ന നിലയിലാണ്. രണ്ടാം ദിനം ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത്.. ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്. ഒരു വിക്കറ്റ് ബാക്കിനിൽക്കെ ഇതേ സ്കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക്, മൽസരം പുനഃരാരംഭിച്ച് ആദ്യ ഓവറിൽത്തന്നെ പാണ്ഡ്യയെ നഷ്ടമായി. കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച പാണ്ഡ്യ 108 റൺസെടുത്താണ് പുറത്തായത്.

 

ഉമേഷ് യാദവ് മൂന്നു റൺസോടെ പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.പുഷ്പകുമാരയുടെ ഓവറിൽ ആകെ 26 റൺസ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 27 വർഷമായി കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യയ്ക്കു മുന്നിൽ വഴിമാറിയത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ചുറി കുറിച്ചത്. അവസാന വിക്കറ്റുകളിൽ ‘ട്വന്റി20’യെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെയാണ് 108 റൺസെടുത്തത്. 14 പന്തുകൾ നേരിട്ടാണ് യാദവ് മൂന്നു റൺസ് എടുത്തത്.

 

കന്നി സെഞ്ച്വറി നേടിയ പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ ശതകം. 107 റണ്‍സോടെ പാണ്ഡ്യ ബാറ്റിംഗ് തുടരുകയാണ്.സെഞ്ച്വറി നേടിയ പാണ്ഡ്യ ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ചവെച്ചത്. അതിന്റെ ചൂട് ശരിക്കും അറിഞ്ഞത് ലങ്കന്‍ സ്പിന്നര്‍ പുഷ്പകുമാര ആയിരുന്നു. ലങ്കന്‍ താരത്തിന്റെ ഒരു ഓവറില്‍ 26 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.മത്സരത്തിലെ 116 ആം ഓവറിലായിരുന്നു സംഭവം. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു പാണ്ഡ്യ. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലും. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ പാണ്ഡ്യ മൂന്നും നാലും അഞ്ചും പന്തുകള്‍ നിലം തൊടാതെ പറത്തി. ഇതോടെ ആ ഓവറില്‍ പിറന്നത് 26 റണ്‍സ്.
വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ടതാരമാണ് പാണ്ഡ്യ. നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ നാം അത് ധാരാളം കണ്ടിട്ടുമുണ്ട്. ടെസ്റ്റിലും താന്‍ അത്തരം പ്രകടനങ്ങള്‍ക്ക് മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വലംകൈയന്‍ ഓള്‍റൗണ്ടര്‍.

OTHER SECTIONS