By Web Desk.21 06 2022
കൊളംബോ: നാലാം ഏകദിന പരമ്പരയില്‍ നാല് റണ്‍സിന് ജയിച്ച് ശ്രീലങ്ക. നിര്‍ണായക മത്സരത്തില്‍ ജയിച്ച് ആതിഥേയരായ ലങ്ക ഓസ്ട്രേലിയക്കെതിരെ പരമ്പരയും സ്വന്തമാക്കി. ഓസീസിനെതിരെ 3-1 എന്ന നിലയില്‍ ലങ്ക മുന്നിലാണ്. ഇനി ഒരു മത്സരം കൂടിയാണ് പരമ്പരയില്‍ അവശേഷിക്കുന്നത്.
ആദ്യകളിയില്‍ പരാജയപ്പെട്ട ശേഷം തുടരെ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ലങ്ക പരമ്പര പിടിച്ചെടുത്തത്. ഇന്നലെ നടന്ന കളിയില്‍ ടോസ് നഷ്ടപ്പെട്ട് ലങ്ക ആദ്യം ബാറ്റ് ചെയ്തു. 49 ഓവറില്‍ 258 റണ്‍സെടുത്ത് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഓസീസ് ഒരുഘട്ടത്തില്‍ വിജയം ഉറപ്പിച്ചതാണ് ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
അവസാന പന്തില്‍ ജയിക്കാന്‍ ഓസീസിന് അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ഷനാക വിക്കറ്റ് നേടി ലങ്കയെ ജയിപ്പിക്കുകയായിരുന്നു.