ലങ്കൻ യുവനിരയ്ക്ക് ആശ്വാസ ജയം, ഇന്ത്യക്ക് ഏകദിന പരമ്പര

By Sooraj Surendran.23 07 2021

imran-azhar

 

 

കൊളംബോ: ഇന്ത്യൻ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കയ്ക്ക് ആശ്വാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസുമായി പുറത്താകുകയായിരുന്നു. മഴ നിയമം പ്രകാരം ഓവറുകൾ വെട്ടിച്ചുരുക്കിയപ്പോൾ ലങ്കയ്ക്ക് വിജയലക്ഷ്യം 227 റൺസ്. 39 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യം കണ്ടു.

 

23ആം ഓവറിൽ മഴ കളി മുടക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 147 റൺസുമായി ഭേദപ്പെട്ട നിലയിലായിരുന്നു. മഴ മാറി കളി ആരംഭിക്കുമ്പോൾ താരങ്ങൾക്ക് പിഴച്ചു.

 

157-4 (Manish Pandey, 24.5), 179-5 (Hardik Pandya, 28.3), 190-6 (Suryakumar Yadav, 30.6), 194-7 (K Gowtham, 32.3), 195-8 (Nitish Rana, 32.5), 224-9 (Rahul Chahar, 42.4), 225-10 (Navdeep Saini, 43.1) എന്നിങ്ങനെയായിരുന്നു പിന്നീടങ്ങോട്ടുള്ള വിക്കറ്റ് വീഴ്ച.

 

മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 40 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

 

ഏകദിനത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച മലയാളി താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 46 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 46 റൺസ് സഞ്ജു നേടി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 98 പന്തിൽ 4 ബൗണ്ടറിയും 1 സിക്സുമടക്കം 76 റൺസ് നേടിയ ആവിഷ്‌ക ഫെർണാണ്ടോ, 56 പന്തിൽ 12 ബൗണ്ടറിയടക്കം 65 റൺസ് നേടിയ ഭാനുക രാജപാക്‌സെ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആശ്വാസ ജയം നേടിയത്.

 

ബൗളിങ്ങിൽ ഇന്ത്യക്കായി രാഹുൽ ഛാഡ് 3ഉം, ചേതൻ സക്കറിയ 2ഉം, ഹാർദിക് പാണ്ഡ്യയും, കൃഷ്ണപ്പ ഗൗതമും ഓരോ വിക്കറ്റ് വീതവും നേടി.

 

OTHER SECTIONS