ഒപ്പത്തിനൊപ്പം; രണ്ടാം ടി ട്വൻറിയിൽ ലങ്കയ്ക്ക് ജയം

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടി ട്വൻറിയിൽ ശ്രീലങ്കയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം ലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ബാക്കി നിൽക്കെയാണ് മറികടന്നത്.

 

34 പന്തിൽ 40 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും, 31 പന്തിൽ 36 റൺസ് നേടിയ മിനോദ് ഭാനുകയും ചേർന്നാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. ബൗളിങ്ങിൽ ഇന്ത്യക്കായി കുൽദീപ് യാദവ് 2ഉം, ഭുവനേശ്വർ കുമാർ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 23 പന്തില്‍ ഒന്നു വീതം ഫോറും സിക്‌സും സഹിതം 29 റണ്‍സെടുത്ത് ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കി.

 

അതേസമയം മലയാളി താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനുമായ സഞ്ജു സാംസണിന് 13 പന്തില്‍ ഏഴ്‌ റണ്‍സ്എടുക്കാനെ സാധിച്ചുള്ളൂ. റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറിയത്.

 

റുതുരാജ് ഗെയ്ക്ക്വാദ് 18 പന്തിൽ 21, ശിഖർ ധവാൻ 42 പന്തിൽ 40, ദേവ്ദത്ത് പടിക്കല്‍ 23 പന്തിൽ 29 റൺസ് എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത നിധീഷ് റാണ അവസാന ഓവറില്‍ പുറത്തായി. ബൗളിങ്ങിൽ ലങ്കയ്ക്കായി ധനഞ്ജയ 2 വിക്കറ്റുകൾ നേടി.

 

OTHER SECTIONS