കോവിഡ് താളം തെറ്റിച്ചു, ലങ്കയ്ക്ക് ടി ട്വൻറി പരമ്പര

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

കൊളംബോ: ഇന്ത്യക്കെതിരായ ടി ട്വൻറി പരമ്പര സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് നേടിയപ്പോൾ ശ്രീലങ്ക 14.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു.

 

ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 12 റൺസിൽ ആവിശ്കാ ഫെർണാണ്ടോ, മിനോട് ഭാനുക 18, സദീര സമരവിക്രമ 6 എന്നിവരെയാണ് നഷ്ടമായത്. രാഹുൽ ചഹാറാണ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഋതുരാജ് ഗെയ്ക്‌വാദ് (14), ശിഖർ ധവാൻ (0), ദേവദത്ത് പടിക്കൽ (9), സഞ്ജു സാംസൺ (0), നിതീഷ് റാണ (6), ഭുവനേശ്വർ കുമാർ (16) വരുൺ ചക്രവർത്തി (0), ചേതൻ സക്കറിയ (5) എന്നിവരാണ് പുറത്തായത്. ബൗളിങ്ങിൽ ലങ്കയ്ക്കായി ഹസാരങ്ക 4 വിക്കറ്റുകൾ നേടി.

 

ഷാനക 2 വിക്കറ്റുകളും നേടി. ണ്ടാം ട്വന്റി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായി മലയാളി താരം ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.

 

നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്നു സന്ദീപ്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

 

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി ട്വൻറിയിൽ വൻ പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു.

 

OTHER SECTIONS