ധോണിയുടെ പ്രിയ കളിക്കാരൻ ക്രിക്കറ്റിന് വിരാമമിടുന്നു

By online desk .19 11 2020

imran-azhar

 


ന്യൂഡല്‍ഹി: ധോണിയുടെ പ്രിയ കളിക്കാരനായ, മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സുദീപ് ത്യാഗി ക്രിക്കറ്റ് കരിയറിന് വിരാമിട്ടു. മുപ്പത്തിമൂന്നുകാരനായ ത്യാഗി എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി ഒരു ടി20 മത്സരത്തിലും നാല് ഏകദിന മത്സരങ്ങളിലും സുദീപ് ത്യാഗി കളിച്ചിട്ടുണ്ട്. ധോണിക്ക് ഇഷ്ടപ്പെട്ട പേസര്‍മാരിലൊരാളായിരുന്നു ത്യാഗി.

 

ധോണിയുടെ കൂടെ ശ്രീലങ്കയ്‌ക്കെതിരെ 2009ല്‍ ടി20 യിലാണ് ആദ്യമായി സുദീപ് അരങ്ങേറ്റം കുറിച്ചത്.അന്ന് മൊഹാലിയില്‍ കളിച്ച ഏക ടി20ക്കുശേഷം ഇതേ ടീമിനെതിരെ ഏകദിനത്തിലും അരങ്ങേറിയിരുന്നു. അവസാന ഏകദിന മത്സരം കളിച്ചത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ്. ഏകദിന മത്സരങ്ങളില്‍ നിന്നും 3 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിനായി ഏറെ മത്സരങ്ങള്‍ കളിച്ച ത്യാഗി 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 109 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

 

2017ല്‍ ഹൈദരാബാദിനായാണ് അവസാനത്തെ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്.ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ എംഎസ് ധോണിക്ക് നന്ദി പറയുന്നതായി ത്യാഗി കുറിച്ചിട്ടുണ്ട്. റോള്‍ മോഡലായ സുരേഷ് റെയ്‌ന, മുഹമ്മദ് കെയ്ഫ്, ആര്‍പി സിങ് എന്നിവരോടും നന്ദി പറഞ്ഞിട്ടുണ്ട്. വളരെ വിഷമം പിടിച്ച തീരുമാനമാണിത്, വിരമിക്കല്‍ അനിവാര്യമാണ്. ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിഞ്ഞത് സ്വപ്‌ന സാഫല്യമായി കരുതുന്നെന്നും താരം ട്വീറ്റ് ചെയ്തു.

 

OTHER SECTIONS