അസ്‌ലാന്‍ ഷാ ഹോക്കി: ഇന്ത്യന്‍ ടീമിനെ പി.ആര്‍ ശ്രീജേഷ് നയിക്കും

By Shyma Mohan.11 Apr, 2017

imran-azhar


    ന്യൂഡല്‍ഹി: 26ാമത് സുല്‍ത്താന്‍ അസ്‌ലാന്‍ ഷാ ഹോക്കി കപ്പില്‍ 18 അംഗ ഇന്ത്യന്‍ ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. 2018 ലോകകപ്പ്, 2020ല്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സ് എന്നിവയെ മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് ടീം സെലക്ഷന്‍ നടത്തിയിരിക്കുന്നത്. ജൂനിയര്‍ ലോകകപ്പ്  ടീം അംഗങ്ങളായ ഗുരീന്ദര്‍ സിംഗ്, മിഡ് ഫീല്‍ഡര്‍മാരായ സുമിത്, മന്‍പ്രീത് എന്നിവര്‍ക്ക് പുറമെ മുംബൈയില്‍ നിന്നുള്ള സൂരജ് കര്‍ക്കേരയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. പത്മശ്രീ അവാര്‍ഡ് ജേതാവായ പി.ആര്‍ ശ്രീജേഷ് ക്യാപ്റ്റനായ ടീമില്‍ മന്‍പ്രീത് സിംഗാണ് വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ 29നാണ് മലേഷ്യയിലെ ഇപ്പോയില്‍ അസ്‌ലാന്‍ ഷാ ഹോക്കിക്ക് തുടക്കമിടുക.

OTHER SECTIONS