വാർണറും, സാഹയും പുറത്ത്; ഹൈദരാബാദിന് 2 വിക്കറ്റുകൾ നഷ്ടം SRH 33/2 (6.1) CRR: 5.35 LIVE

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. 6 ഓവറുകൾ പിന്നിടുമ്പോൾ ഹൈദരാബാദിന് 2 വിക്കറ്റുകളാണ്‌ നഷ്ടമായത്.

 

ഡേവിഡ് വാർണർ (0), വൃദ്ധിമാൻ സാഹ (18) എന്നിവരാണ് പുറത്തായത്. ഇതുവരെ 19 തവണ ഐ.പി.എല്ലില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 11 തവണ സണ്‍റൈസേഴ്‌സ് വിജയം നേടി. 8 തവണ ഡല്‍ഹിയും ജയം സ്വന്തമാക്കി.

 

ഈ സീസണില്‍ ആദ്യം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറിലൂടെ ഡല്‍ഹിയാണ് വിജയം നേടിയത്.

 

ശ്രേയസ് അയ്യർ ഡൽഹിക്കായി ഇന്ന് കളത്തിലിറങ്ങും. അതേസമയം കോവിഡ് ഭീതിയിലാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്.

 

മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചിരിരുന്നു.

 

വിജയ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ആറ് ടീമംഗങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.

 

OTHER SECTIONS