രാജസ്ഥാനും ഹൈദരാബാദും നേർക്കുനേർ; ഇരു ടീമുകൾക്കും ഇന്ന് നിർണായകം

By Sooraj Surendran.22 10 2020

imran-azhar

 

 

ദുബായ്: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു. നിർണായക മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണും ബേസില്‍ തമ്പിക്കും പകരം ജേസണ്‍ ഹോള്‍ഡറും ഷഹബാസ് നദീമും കളിക്കും. അതേസമയം മറുവശത്ത് രാജസ്ഥാൻ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദിനെ നേരിടുന്നത്.

 

പത്തുമത്സരങ്ങളില്‍ നിന്നും നാല് വിജയങ്ങളുമായാണ് സ്റ്റീവന്‍ സ്മിത്തും സംഘവും ഇറങ്ങുന്നത്. മറുവശത്ത് മൂന്നുവിജയങ്ങളാണ് സണ്‍റൈസേഴ്സിനുള്ളത്. ഇതുവരെ 12 തവണ രാജസ്ഥാനും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ആറ് വീതം വിജയങ്ങള്‍ സ്വന്തമാക്കി.

 

OTHER SECTIONS