പടുത്തുയർത്ത കൂട്ടുകെട്ടിൽ പിടിച്ചടക്കിയ ജയം

By Sooraj Surendran.22 10 2020

imran-azhar

 

 

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 2 വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ശേഷിക്കെയാണ് ജയം പിടിച്ചടക്കിയത്. ഡേവിഡ് വാർണർ 4, ജോണി ബെയർസ്‌റ്റോ 10 എന്നിവർ തുടക്കം തന്നെ പുറത്തായെങ്കിലും 47 പന്തിൽ 4 ബൗണ്ടറിയും 8 സിക്സറുമടക്കം 83 റൺസ് നേടിയ മനീഷ് പാണ്ഡെയും, 51 പന്തിൽ 52 റൺസ് നേടിയ വിജയ് ശങ്കറും ചേർന്ന് ജയം അനായാസമാക്കുകയായിരുന്നു. ജോഫ്രാ അർച്ചർ ആണ് 2 വിക്കറ്റുകളും സ്വന്തമാക്കിയത്.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. രാജസ്ഥാന് വേണ്ടി ഓപ്പണർ ബാറ്റ്സ്മാന്മാർ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും അത് മുതലെടുക്കാൻ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തുകൾ നേരിട്ട സഞ്ജു 35 റൺസ് നേടി. റോബിൻ ഉത്തപ്പ (19), ബെൻ സ്റ്റോക്സ് (30), ജോസ് ബട്ലർ (9), സ്റ്റീവ് സ്മിത്ത് (19), റിയാൻ പരാഗ് (20) എന്നിവർക്കും തിളങ്ങാനായില്ല. ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ 3 വിക്കറ്റ് വീഴ്ത്തി.

 

OTHER SECTIONS