സൂപ്പര്‍താരം പുറത്തേക്ക് : ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

By parvathyanoop.30 09 2022

imran-azhar

 

 

മുംബയ്:  ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഒരു പോലെ നിരാശരാക്കിയ ടി20 ലോകകപ്പില്‍ നരാന് പോകുന്നത്. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടമാണ് പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. നടുവിന് പരിക്കേറ്റ താരത്തിന് ടി20 ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് സൂചനകള്‍.

 

ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്ത വിശ്രമത്തിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ ബുമ്രക്ക് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു.

 

ബി സി സി ഐ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും താരത്തിനേറ്റ പരിക്ക് ഗുരുതരമാണെന്നും കുറഞ്ഞത് ആറ് മാസത്തെ വിശ്രമം ആവശ്യമായതിനാല്‍ ടി20 ലോകകപ്പ് കളിക്കാനാകില്ല എന്നും ബി സി സി ഐ പ്രതിനിധി വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിനി മുന്‍പും ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്ത ബുമ്രയെ ഓസീസിനെതിരായ പരമ്പരയില്‍ തിരിക്കിട്ട് കളിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് ബുമ്രയെ ലോകകകപ്പ് ടീമിലെടുത്തതെന്നും ഓസീസിനെതിരെ കളിപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.റിസര്‍വ്വ് ടീമില്‍ നിന്നുള്ള മുഹമ്മദ് ഷമി, ദീപക് ചഹാര്‍ എന്നീ താരങ്ങളില്‍ ആരെങ്കിലുമാകും ഇന്ത്യന്‍ ബോളിംഗ് നിരയുടെ നട്ടെല്ലായ ബുമ്രയ്ക്ക് പകരക്കാരനായി ടി20 ലോകകപ്പ് ടീമിലുണ്ടാകുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദീപക് ചഹാര്‍ ടീമില്‍ ഇടം പിടിക്കാനാണ് കൂടുതല്‍ സാധ്യത.

 

 

 

OTHER SECTIONS