സ്വന്തം പാട്ടു പാടി കൈയ്യടി നേടി റെയ്‌ന; വീഡിയോ വൈറല്‍

By Farsana Jaleel.11 Jan, 2018

imran-azhar

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇപ്പോള്‍ വൈറലാണ്. റെയ്‌നയുടെ മ്യൂസിക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റെയ്‌ന സ്വന്തമായി പുറത്തിറക്കിയ മ്യൂസിക് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

 

റെഡ് എഫ്.എമ്മില്‍ ഭാര്യ പ്രിയങ്ക റെയ്‌ന അവതരിപ്പിക്കാന്‍ പോകുന്ന പുതിയ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലാണ് റെയ്‌ന ഗായകനായെത്തുന്നത്. ഇരുവര്‍ക്കുമൊപ്പം മകള്‍ ഗ്രഷ്യേയും വീഡിയോയിലുണ്ട്.

ആരോരുമില്ലാത്തവരും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികളെയും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. തീര്‍ത്തും വ്യത്യസ്തമായ കാര്യത്തിനാണ് റെയ്‌ന ഗാനയകനായി ആരാധകര്‍ക്ക് മുന്നിലെത്തിയത്. റെയ്‌നയുടെ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.

OTHER SECTIONS