ടി-10 ലീഗ് ഈ മാസം 28 മുതൽ

By online desk .27 01 2021

imran-azhar

 


ടി-10 ലീഗ് ഈ മാസം 28 മുതൽ ആരംഭിക്കും. മത്സരങ്ങൾ അബുദാബിയിലാണ് നടക്കുക പത്തുദിവസങ്ങൾ കൊണ്ട് 29 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവുക. ലീഗിൽ എട്ടു ടീമുകളാണ് ഉള്ളത്. ഈ മാസം ആരംഭിക്കുന്നത് ലീഗിന്റെ നാലാം സീസണാണ്. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് .

 

 

കീറോൺ പൊള്ളാർഡ്, സുനിൽ നരേൻ, ഇമ്രാൻ താഹിർ, ഡ്വെയിൻ ബ്രാവോ, മുഹമ്മദ് ഹഫീസ്, ക്രിസ് ഗെയിൽ, ഷാഹിദ് അഫ്രീദി തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളാണ് ലീഗിൽ അണിനിരക്കുക. 90 മിനിട്ടുകളാണ് ഒരു മത്സരത്തിൻ്റെ ദൈർഘ്യം. റൗണ്ട് റോബിൻ ഫോർമാറ്റിലാവും മത്സരങ്ങൾ നടക്കുക . സെമിഫൈനലുകളും ഫൈനലും ഉണ്ടാവും. ഒരു ബൗളർക്ക് പരമാവധി ലഭിക്കുക 2 ഓവറുകളാണ്. മൂന്ന് ഓവറാണ് പവർപ്ലേ.

OTHER SECTIONS