ആരാധകരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്: ട്രാവൻകൂർ റോയൽസ്

By Online Desk.29 11 2018

imran-azhar

 

 

ഫുട്ബോൾ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. ഇന്ത്യയിലാദ്യമായി ആരാധകരുടെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് വരുന്നു. കേരളത്തിന്റെ സ്വന്തമായി ട്രാവൻകൂർ റോയൽസ്. ലോകത്തിലെ പ്രമുഖ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, എസ്എൻ ബെൻഫിക്ക, ബറൂസിയ ഡോർട്ടുമുണ്ട് തുടങ്ങിയവയുടെ മാതൃകയിലാണ് ട്രാവൻകൂർ റോയൽസ് എത്തുന്നത്. കായിക പ്രേമികളായ ലക്ഷക്കണക്കിന് ആരാധകർക്ക് ആരാധിക്കാനും സ്വന്തമെന്ന് അഭിമാനിക്കാനും ഉള്ള ഫുട്ബോൾ ക്ലബ്ബാണിത്. ൩൦ ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുവനന്തപുരത്തെ 2 ലക്ഷം പേർ ട്രാവൻകൂർ റോയൽസിൽ അംഗത്വമെടുത്താൽ ഗിന്നസ് റെക്കോഡിനുടമയായ എസ് എൽ ബെൻഫിക്കയെ പിന്തള്ളാനാകും.

OTHER SECTIONS