കരുത്ത് കാട്ടാന്‍ ശ്രീലങ്ക , കരുതലോടെ ഇന്ത്യ

By sruthy sajeev .13 Dec, 2017

imran-azhar

 


മൊഹാലി. വിജയ പരമ്പരകളുടെ തേരലേറി കുതിച്ച ഇന്ത്യന്‍ ടീമിനേറ്റ അടിയായിരുന്നു കഴിഞ്ഞ ദിവസം ധരംശാലയിലേറ്റത്. ഏഏകദിന ചരിത്രത്തിലെ തന്നെ മോശം
പ്രകടനമായിരുന്ന ടീം ഇന്ത്യയുടേത്. മൂന്നു മത്‌സരങ്ങളുള്ള പരമ്പരയില്‍ 1 -0 ന് ശ്രീലങ്ക മുന്നിലാണ്. അതു കൊണ്ട് തന്നെ ഏറെ കരുതലോടെയാകും ടീം ഇന്ത്യ ഇന്ന്
കളത്തിലിറങ്ങുക. ലങ്കന്‍ ബൗളര്‍മാരുടെ വേഗംകുറഞ്ഞ സ്വിങ് ബൗളിങ്ങിനെ നേരിടാനാകാതെ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി കൂടാരത്തിലേക്ക് മടങ്ങി.പര്യടനത്ത

ില്‍ ആദ്യമായല്ല ഇന്ത്യ ഈ അവസ്ഥയെ നേരിട്ടത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാംദിവസം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ലങ്കന്‍ സ്വിങ് ബൌളിങ്ങിന് മറുപട
ിയില്ലാതെ തിരിച്ചുകയറുകയായിരുന്നു. വിരാട് കോഹ്‌ളിയും അജിന്‍ക്യ രഹാനെയുമടക്കമുള്ള മധ്യനിരയും പിടിച്ചുനിന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ധര്‍മശാലയില്‍ നടന്നത്.
മഹേന്ദ്രസിങ് ധോണിയൊഴികെ ആരും പിടിച്ചുനില്‍ക്കാന്‍പോലും ശ്രമിച്ചില്ല. രോഹിതും ശിഖര്‍ ധവാനും പുറത്തായശേഷം മികവ് തെളിയിക്കാന്‍ ലഭിച്ച അവസരം േ
ശ്രയസ് അയ്യരും ദിനേഷ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും ഉപയോഗിച്ചതുമില്ല. ധോണിയുടെ വിലപ്പെട്ട അരസെഞ്ചുറി (65)യാണ് ഇന്ത്യയെ നാണക്കേടില്‍നിന്ന് കര
കയറ്റിയത്. ഇന്ന് 11 .30 മുതല്‍ മൊഹാലിയിലാണ് കളി.

 

OTHER SECTIONS