ഐ ടി എഫ് തായ്‌ലാന്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സിലും സിംഗിള്‍സിലും താരമായി അങ്കിത റൈന

By online desk .02 02 2020

imran-azhar

 

 

തായ്‌ലാന്‍ഡ്: ഇന്ത്യന്‍ താരം അങ്കിത റൈനയ്ക്ക് തായ്‌ലാന്റില്‍ ഇരട്ട കിരീടം. ഐ ടി എഫ് തായ്ലാന്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും ഡബിള്‍സിലും അങ്കിത ചാമ്പ്യനായി. നാലാം സീഡായിരുന്ന ഫ്രഞ്ച് താരം ക്ലോ പക്വെറ്റിനെ നേരിട്ട സെറ്റുകള്‍ക്കാണ് അങ്കിത സിംഗിള്‍സ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

6-3, 7-5 എന്നായിരുന്നു സ്‌കോര്‍. ലോക റാങ്കിംഗില്‍ ഇപ്പോള്‍ 171ആം സ്ഥാനത്താണ് അങ്കിത ഉള്ളത്.

ഇന്നലെ നടന്ന ഡബിള്‍സ് ഫൈനലിലും അങ്കിത കിരീടം ചൂടിയിരുന്നു. ഡബിള്‍സില്‍ ഡച്ച് താരം ബിബിയാനെയുമായായിരുന്നു അങ്കിതയുടെ സഖ്യം. തായ് സഖ്യമായ സുപാപിച്-മനാഞ്ചായ സഖ്യത്തെയാണ് ഡബിള്‍സ് ഫൈനലില്‍ അങ്കിത വീഴ്ത്തിയത്. സ്‌കോര്‍ 6-4, 6-2

 

OTHER SECTIONS