By parvathyanoop.01 07 2022
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം ആണ് മഹേന്ദ്ര സിങ് ധോണി രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ധോണ രണ്ടുതവണയാണ് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ ജയിച്ചത്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആയുര്‍വേദ ചികിത്സയിലെന്നു റിപ്പോര്‍ട്ട്. കാല്‍മുട്ടിനു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധോണി ചികിത്സ തേടിയതെന്നാണ് വിവരം.
സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തന്നെയുള്ള ഒരു പ്രമുഖ വൈദ്യനായ ബന്ധന് സിങ് ഖര്‍വാറിന്റെ അടുക്കലാണ് ധോണി ചികിത്സയ്ക്കായി എത്തിയതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗികള്‍ക്കു നല്കുന്ന ബന്ധന് സിങ്ങിന്റെ ചികിത്സാരീതി പ്രദേശത്ത് പ്രസിദ്ധമാണ്. ധോണിയുടെ മാതാപിതാക്കള്‍ രണ്ട്, മൂന്നു മാസമായി വൈദ്യനെ സന്ദര്‍ശിക്കാറുണ്ടെന്നും പിന്നീടു ധോണിയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നെന്നുമാണ് വിവരം. ധോണി തന്റെ അടുക്കല്‍ എത്തിയതിനെക്കുറിച്ച് വൈദ്യന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും നാട്ടുകാരും ചില കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നതെന്നും വൈദ്യന് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി, നാല് ദിവസം കൂടുമ്പോള്‍ ധോണി തന്റെ അടുക്കല്‍ എത്തുന്നുണ്ടെന്നും അടുത്ത ഡോസ് സ്വീകരിക്കുന്നതിന് അദ്ദേഹം എപ്പോള്‍ എത്തുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വൈദ്യന് പറഞ്ഞു.2020 ഓഗസ്റ്റ് 15നാണ് എം.എസ്.ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.
അതിനുശേഷം ഐപിഎലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി, രവീന്ദ്ര ജഡേജയ്ക്കു കൈമാറിയിരുന്നെങ്കിലും പിന്നീട് തിരിചച്ചെത്തി. ചെന്നൈയില്‍ വിടവാങ്ങല്‍ മത്സരത്തിനുശേഷമെ ഐപിഎല്‍ വീടൂ എന്നു വ്യക്തമാക്കിയ ധോണി, അടുത്ത സീസണിലും മഞ്ഞ ജഴ്സി അണിയും.