ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ക്വാര്‍ട്ടര്‍ പ്രതീക്ഷ മങ്ങി

By Web Desk.28 07 2021

imran-azhar

 


ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനോട് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം തോറ്റത്. ഇതോടെ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.

 

ബ്രിട്ടനു വേണ്ടി ഹന്ന മാര്‍ട്ടിന്‍ ഇരട്ട ഗോള്‍ നേടി. 2,19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകള്‍. ലില്ലി ഓസ്ലി (41), ഗ്രേസ് ബാള്‍സ്ഡണ്‍(57) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. 23-ാം മിനിറ്റില്‍ ഷര്‍മിള ദേവിയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.

 

നേരത്തെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു.

 

ജൂലായ് 30-ന് അയര്‍ലന്‍ഡിനെതിരെയും 31-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

 

 

 

 

 

OTHER SECTIONS