അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്: കൊച്ചിയിലെ ആദ്യമത്സരത്തിന്‍റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞു

By SUBHALEKSHMI B R.12 Sep, 2017

imran-azhar

കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിനു നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് വിറ്റഴിഞ്ഞത്. 60, 150, 300 എന്നീ നിരക്കുകളിലായിരുന്നു ടിക്കറ്റുകള്‍. എട്ട് മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

 

ആദ്യദിനം രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകിട്ട് അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ സ്പെയിനിനെയും രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് കൊറിയ നൈജീരിയയേയും നേരിടും. 41,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ ഇരിക്കാവുന്നത്. കളി കാണുന്നതിന് പ്രമുഖര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

loading...