അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ന്യൂസിലാന്‍ഡും വെസ്റ്റിന്‍ഡീസും തമ്മില്‍

By Anju N P.13 Jan, 2018

imran-azhar

 

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കമാകും . പത്ത് ഐസിസി അംഗങ്ങളും  ആറ് അസോസിയേറ്റ് അംഗങ്ങളും ഉള്‍പ്പെടെ നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

 

ആദ്യ മത്സരം ആതിഥേയരായ ന്യൂസിലാന്‍ഡും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസും തമ്മിലാണ്. നാലാം ലോക കിരീടം ലക്ഷ്യമിട്ടാണ് പൃഥ്വി ഷാ നായകനായ ഇന്ത്യന്‍ ടീം മത്സരത്തിന് ഇറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. ഞായറാഴ്ച ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

OTHER SECTIONS