റിംഗില്‍ ചൈനക്ക് പരാജയം: വിജേന്ദറിന് കിരീടം

By Shyma Mohan.06 Aug, 2017

imran-azhar


    മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷം രൂക്ഷമായിരിക്കേ റിംഗില്‍ ചൈനക്ക് മേല്‍ ഇന്ത്യക്ക് ജയം. ചൈനയുടെ സുല്‍പിക്കര്‍ മെയ്‌മെയ്തിയാലിയെ ഇടിച്ച് വീഴ്ത്തിയാണ് ഏഷ്യ -പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് സ്വന്തമായത്. വിജേന്ദറിന്റെ രണ്ടാം കിരീടവും തുടര്‍ച്ചയായ ഒമ്പതാം വിജയവുമാണിത്. 96-93, 95-94, 95-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോറുകള്‍. ഈ വിജയം ഇന്ത്യ - ചൈന സൗഹൃദത്തിന് സമര്‍പ്പിക്കുന്നതായി വിജേന്ദര്‍ മത്സരശേഷം പ്രതികരിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരുവരുടെയും പോരാട്ടം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പോലെയാണ് ആരാധകര്‍ നോക്കിക്കണ്ടത്.

    

OTHER SECTIONS